എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം; തെരഞ്ഞെടുപ്പ് സർവ്വേകൾ നിരോധിക്കണം !
എല്‍.ഡി.എഫ് വിജയം കാംക്ഷിക്കുന്നവര്‍ പ്രതിഷേധിക്കുക!
എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം. ഏഷ്യാനെറ്റ് സർവ്വെ ഫലം യു.ഡി.എഫിന് അനുകൂലമെന്ന്. ഇടതുമുന്നണിക്കനുകൂലമായി ജനവിധി വരുമെന്ന് ഉറപ്പായതോടെ അങ്കലാപ്പിലായ യു.ഡി.എഫ് പാളയത്തെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ പദ്ധതിയാണിത്. ഇത്തവണ തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാം. ഏഷ്യാനെറ്റ് സർവ്വേയിൽ തെക്കൻ കേരളത്തിൽ യു.ഡി.എഫ് മുന്നിലാണത്രേ!
മലബാർ മേഖലയിൽ എൽ.ഡി.എഫിനു മുൻ തൂക്കമെന്നും. അത്രയെങ്കിലും ഇപ്പോൾ സമ്മതിക്കാതെ പറ്റില്ലല്ലോ. എന്നിട്ടും എൺപത്തി ഏഴിനപ്പുറം സീറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് സർവ്വേ ഫലം പറയുന്നില്ലത്രേ. നോക്കണേ നൂറ്റിപ്പത്തിൽ കിടന്ന പ്രതീക്ഷ ഇടിഞ്ഞ് താണത്. തെരഞ്ഞെടുപ്പിന്യെ സ്വാധീനിക്കും എന്നതിനാൽ ഈ സർവ്വേകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തടയേണ്ടതാണ്.
പാവങ്ങൾക്ക് മുൻ തീരുമാനപ്രകാരം രണ്ട് രൂപയ്ക്ക് അരി കൊടുക്കാനുള്ള നടപടി നിറുത്തിവയ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ദുരുദ്ദേശ കപട സർവ്വേകളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? ആർക്കാണ് ആരു ജയിക്കുമെന്നറിയാൻ ഇത്ര തിടുക്കം? ആർക്ക് വേണ്ടിയാണ് ഈ സർവ്വേ? ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ചാനലുകളെയും സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളെയും കർശനമായി നിയന്ത്രിക്കണം

1 comment:
കൈരളിയും നടത്തട്ടെ ഒരു സര്‍വ്വേ..
Post a Comment