Thursday, January 15, 2009

പ്രതികരണം- മമ്മൂട്ടിയുടെ ബ്ലോഗില് നല്കിയ ഒരു പ്രതികരണം

പ്രതികരണം

പ്രിയ മമ്മൂക്ക,

അങ്ങയുടെ ഈ ബ്ലോഗ്പോസ്റ്റില് വോട്ടവകാശത്തെക്കുറിച്ചു പറഞ്ഞത്‌ നന്നായി. ഉയര്ന്ന നിലകളില് എത്തുന്നവര് മിക്കവരും വോട്ടു ചെയ്യാന് പോകാറില്ല.അത്‌ അവര്ക്ക് ഒരു കുറച്ചില് പോലെയാണ്.അവരും രാജ്യത്തെ പൌരന്മാരാണെന്നുള്ള കാര്യം അവര് മറക്കുന്നു. രാഷ്ട്ര കാര്യങ്ങളോട്-രാഷ്ട്രീയത്തോട് അവര് മുഖം തിരിയ്ക്കുന്നു. ഒരു പുച്ഛം!

അതു പോട്ടേ നാലും മൂന്നും പറഞ്ഞ്‌ സാധാരാ ജനങ്ങളേയും, പാവങ്ങളേയും ഒക്കെ അരാഷ്ട്രീയ വല്ക്കരിച്ച് നിഷ്ക്രിയരാക്കാന് ഇന്നും‌ ബോധപൂര് വ്വം ഉള്ള ശ്രമങ്ങള് തുടരുന്നു. വോട്ടവകാശം തീര്ച്ചയായും വിനിയോഗിയ്ക്കണമെന്ന അങ്ങയുടെ അഭിപ്രായത്തില് സന്തോഷിയ്ക്കുന്നു. തിരക്കുകള്ക്കിടയിലും താങ്കളും വോട്ടവകാശം വിനിയോഗീയ്ക്കാന് ശ്രമിയ്ക്കുമെന്നു പറഞ്ഞതിലും ഏറെ സന്തോഷം.

രാഷ്ട്രീയത്തിലെ മൂല്യച്യുതികളോടു പ്രതികരിയ്ക്കേണ്ടതു അരാഷ്ട്രീയ വാദത്തിലൂടെയല്ല; മറിച്ച്‌ രാഷ്ട്രീയ കാര്യങ്ങളില് അവരവരുടെ മേഖലകളില് നിന്ന്‌ സജീവമായി ഇടപെടുന്നതിലൂടെയാണ്. രാഷ്ട്രീയത്തോടുള്ള നിഷേധാത്മക സമീപനം വളര്ന്നു വന്നതിന്റെ ഫലമായി്ട്ടാണ് ഇന്ന്‌ വര്ഗീയതയും ഭീകരവാദവും ഇത്രയധികം വളര്ന്നത്. വര്ഗീയത്യ്ക്ക്‌ ഇന്ന്‌ തത്വ ശാസ്ത്രപരമായ വ്യാഖ്യാനങ്ങള് നല്കി മഹത്വവല്ക്കരിയ്ക്കാന് ശ്രമിയ്ക്കുകയാണ് പലരും. അത് ന്യൂനപക്ഷ വര്ഗീയതയായാലും ഭൂരിപക്ഷ വര്ഗീയതയായാലും.

എന്തിനും ഏതിനും രാഷ്ട്രീയക്കാരെ പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങളില്നിന്നും ഒളിച്ചോടുന്ന ഒരു പ്രവണതയാണ് പൊതുവില് കണ്ടുവരുന്നത്‌.മറ്റുള്ളവര് എന്തു ചെയ്യുന്നു എന്നു മാത്രം നോക്കിയാല് പോര. പൌരന്മാരെന്ന നിലയില് നാം ഓരോരുത്തരും എന്തു ചെയ്യുന്നു എന്നതും കൂടി സ്വയം വിലയിരുത്തപ്പെടണം.മ്റ്റുള്ളവര് എങ്ങനെ ആയിരിയ്ക്കണം എന്നു പറയുന്നതോടൊപ്പം ഓരോരുത്തരും സ്വയം ചെയ്യേണ്ടത്‌ എന്താണ് ചെയ്യാവുന്നത്‌ എന്തൊക്കെയാണ് എന്നുകൂടി ആലോചിയ്ക്കണം. കമന്റായതുകൊണ്ട്‌ കൂടുതല് നീട്ടുന്നില്ല.

തിരക്കുകള്ക്കിടയിലും അങ്ങയുടെ പുതിയ പുതിയ ബ്ലോഗ്പോസ്റ്റുകള് പ്രതീക്ഷിയ്ക്കുന്നു.

No comments: